Advertisements
|
ജിഎംഎഫ് പ്രവാസി സംഗമം രണ്ടാം ദിവസം ശ്രദ്ധേയമായി
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ആഭിമുഖ്യത്തില്‍ അഞ്ചു ദിനങ്ങളിലായി നടക്കുന്ന പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം ശ്രദ്ധേയമായി.
ഓഗസ്ററ് 20 ന് ആരംഭിച്ച സംഗമത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച സാബു ജേക്കബ് ആറാട്ടുകളത്തില്‍ ക്രിസ്ററ്യന്‍ സഭയും വിശ്വാസികളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ തികച്ചും ചരിത്രത്തിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടവും ഒപ്പം കാലികപ്രസക്തവും ആയിരുന്നു. തുടര്‍ന്നുണ്ടായ ചര്‍ച്ചകളും സജീവമായിരുന്നു.
വൈകുന്നേരം നടന്ന കലാസായാഹ്നം ജിഎംഎഫ് വനിതാ ഫോറം സാരഥികളായ ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വേലൂക്കാരന്‍, ലൂസി നെറ്റികാടന്‍, ലിസി ചെറുകാട്, ലീലാമ്മ നടുവിലേഴത്ത്, മേരി ക്രീഗര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, പ്രഫ.ഡോ. രാജപ്പന്‍നായര്‍,ഫാ.ജോസ് കല്ലുപിലാങ്കല്‍,
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ബാബു ഹാംബുര്‍ഗ്, ജെയിംസ് പാത്തിക്കന്‍, ജോയി വെള്ളാരംകാലായില്‍, സോബിച്ചന്‍ ചേന്നങ്കര എന്നിവരുടെ ഗാനാലാപനം, സാബു ജേക്കബ്, ബേബി കലയംങ്കേരില്‍ എന്നിവരുടെ കാവ്യചൊല്‍ക്കാഴ്ച, ജോസി മണമയിലിന്റെ സാമ്പത്തിക അവലോകനം, നാടന്‍നൃത്തം, ഹാസ്യചിത്രീകരണം തുടങ്ങിയവ കലാസായാഹ്നത്തെ കൊഴുപ്പുള്ളതാക്കി. സിറിയക് ചെറുകാടിന്റെ ഗാനമേളയോടുകൂടി കലാപരിപാടികള്‍ അവസാനിച്ചു.
ലൂസി നെറ്റികാടന്‍ സ്വാഗതവും എല്‍സി വടക്കുംചേരി നന്ദിയും പറഞ്ഞു. മേരി ക്രീഗര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
ഇക്കൊല്ലത്തെ ജിഎംഎഫ് അവാര്‍ഡുജേതാക്കളായ ജോയി മാണിക്കത്തിനും, ബേബി കാക്കശേരിയ്ക്കും ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിയ്ക്കും. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍, ഡാലെം, ബാസെം സെന്റ് ലുഡ്ഗെര്‍ ഹൗസിലാണ് സംഗമം നടക്കുന്നത്. |
|
- dated 22 Aug 2025
|
|
Comments:
Keywords: Germany - Otta Nottathil - gmf_pravasi_meet_germany_2nd_day_aug_21_2025 Germany - Otta Nottathil - gmf_pravasi_meet_germany_2nd_day_aug_21_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|